തിരുവനന്തപുരം: നെടുമങ്ങാട് കല്ലിയോടുളള ഗോമതിയുടെ കുടുംബത്തില്‍ മാനസിക വളര്‍ച്ചയില്ലാത്ത നാല് അംഗങ്ങളാണുളളത്. ദാരിദ്ര്യത്തോടും രോഗങ്ങളോടും പടവെട്ടി നിസ്സഹായരായി ജീവിക്കുന്ന ഈ കുടുംബം സമൂഹത്തിലെ നല്ല മനസ്സുളളവരുടെ സഹായം തേടുകയാണ്.
പ്രായത്തിനൊപ്പം മനസ്സ് പരുവപ്പെടാത്ത ഈ സഹോദരങ്ങള്‍ക്ക് ഗോമതി പെങ്ങള്‍ മാത്രമല്ല. അമ്മയും ആശ്രയവുമാണ്. മൂന്ന് സഹോദരങ്ങളും ജന്മനാ ബുദ്ധിമാന്ദ്യമുളളവര്‍. മരിച്ചു പോയ സഹോദരിയുടെ മകനും അതേ അവസ്ഥയില്‍ തന്നെ. എല്ലാവര്‍ക്കും വേണ്ടി ജീവിക്കാന്‍ വിധവയായ ഈ പാവം സ്ത്രീ മാത്രം.
മീന്‍ കച്ചവടക്കാരിയായ ഗോമതിയുടെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. വൃക്ക തകരാര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഗോമതിക്കിപ്പോള്‍ ജോലി ചെയ്യാന്‍ വയ്യ. പട്ടിണിയും പരിവട്ടവുമായി കുടുംബം ക്രൂരമായ വിധിയെ നേരിടാന്‍ കെല്‍പ്പില്ലാതെ ജീവിക്കുന്നു. ഗോമതിക്കാവശ്യം സമൂഹത്തിന്റെ പിന്തുണയാണ്. സഹോദരങ്ങളെ ഏറ്റെടുക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായം തേടുകയാണ് ഈ കുടുംബം.

ഈ കുടുംബത്തിന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍:
Gomathi C
Syndicate Bank
Panavoor Branch
Thiruvananthapuram Dt
അക്കൌണ്ട് നമ്പര്‍: 40122200022855
IFSC Code: SYNB0004012
- See more at: http://www.asianetnews.tv/chuttuvattom/article.php?article=6497_Charity#sthash.JDbCtXXd.dpuf