വീണ്ടും ഒരുമിച്ചു ജീവിക്കാമെന്ന പ്രതീക്ഷയിൽ മഞ്ജു വാര്യർ; വേർപിരിഞ്ഞത് മഞ്ജുവിനെ പിരിയാതെ കാവ്യയെ സ്വന്തമാക്കാൻ മോഹിച്ചപ്പോൾ; മംഗളത്തിലെ പല്ലിശേരിയുടെ തുറന്നുപറച്ചിൽ വിവാദമാകുന്നു
തലമുതിർന്ന സിനിമാലേഖകനായ പല്ലിശേരി സിനിമാമംഗളത്തിലാണ് ഈ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. സിനിമാലോകത്ത് ഉറ്റ ബന്ധങ്ങളുള്ള പല്ലിശേരിയുടെ തുറന്നുപറച്ചിൽ ഒരു ദിവസം കൊണ്ടുതന്നെ സൈബർ ലോകത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ ഒരു പത്രലേഖകന്റെ ഭാവനയ്ക്കപ്പുറം
ഈ കഥകളിൽ എന്തെങ്കിലും യാഥാർഥ്യമുണ്ടോ എന്ന് കണ്ടറിയേണ്ടി വരും.
മഞ്ജു വാര്യരും ദിലീപും പിരിയാൻ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്നാണ് സിനിമാമംഗളത്തിൽ പല്ലിശേരി വെളിപ്പെടുത്തിയിരിക്കുന്നത്. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നാണ് പല്ലിശേരിയുടെ കണ്ടെത്തലായി സിനിമാമംഗളം നൽകിയിരിക്കുന്നത്ഈ കഥകളിൽ എന്തെങ്കിലും യാഥാർഥ്യമുണ്ടോ എന്ന് കണ്ടറിയേണ്ടി വരും.
കാവ്യയെ വേണ്ടെന്നുവച്ച് ദിലീപ് തിരിച്ചുവിളിച്ചാൽ ഇപ്പോൾ കരാറായിരിക്കുന്ന എല്ലാ ചിത്രങ്ങളും വേണ്ടെന്നുവച്ച് മഞ്ജു വാര്യർ വീണ്ടും വീട്ടമ്മയായി മടങ്ങുമെന്നും സിനിമാമംഗളത്തിലെ ലേഖനം പറയുന്നു. എന്തിനായിരുന്നു മഞ്ജുവാര്യരും ദിലീപും പിണങ്ങിയത്? അവർക്കിടയിലെ പിണക്കം സാധാരണയായി കണ്ടുവരാറുള്ള സൗന്ദര്യപ്പിണക്കം മാത്രമാണോ? എന്ന കാര്യത്തിലാണ് ലേഖനം അന്വേഷണം നടത്തുന്നത്.......See more at
: http://www.marunadanmalayali.com/cinema/gossip/dilip-divorced-manju-to-marry-kavya-madhavan-2373#sthash.FxZC1tik.dpuf